Situation at Kovalam beach<br />കൊവിഡും ലോക്ക്ഡൗണും സമസ്ത മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഇനിയും കരകയറാതെ ടൂറിസം മേഖല.അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവവും തകർന്ന നടപാതകളുമാണ് കേരളത്തിൻ്റെ പ്രധാന ടൂറിസം കേന്ദ്രമായ കോവളത്തുള്ളത്.ശക്തമായ മഴയിലും കടൽക്ഷോഭത്തിലും തകർന്നതാണ് നടപ്പാതകൾ.വിദേശികൾ പോലും എത്താതായതോടെ പൂർണമായും സ്തംഭനാവസ്ഥയിലാണ് കോവളം.
